Loading

Stories Along the Way

ചിൽഡ്രൻസ് പാർക്കിലെ ശൗചാലയം പുനർനിർമ്മിച്ച് എം. എ പ്ലൈ ഫൗണ്ടേഷൻ പാലക്കാട് :- സമൂഹത്തിൻ്റെ സമഗ്ര വികസനത്തിനും, ജനക്ഷേമത്തിനുമായി ലാഭ ലക്ഷ്യമില്ലാതെ പ്രവർത്തിച്ച് കാരുണ്യത്തിന്റെ നിലക്കാത്ത പ്രവാഹമായി നിലകൊള്ളുന്ന എം.എ. പ്ലൈ ഫൗണ്ടേഷൻ മറ്റൊരു നന്മ പദ്ധതിക്ക് പ്രാരംഭം കുറിച്ചിരിക്കുകയാണ്. നാല് പതിറ്റാണ്ട് പിന്നിട്ട കോട്ട മൈതാനത്തെ നഗരസഭയുടെ ഒയിസ്ക ചിൽഡ്രൻസ് പാർക്കിലെ ശൗചാലയം പുതുക്കി പണിയാനുള്ള ദൗത്യം ഏറ്റെടുത്തുകൊണ്ടാണ് ഈ മഹത്തായ സേവനം കേരളത്തിലെ ഏറ്റവും കൂടുതൽ പ്രസവാനന്തര ചികിത്സ തേടുന്ന പാലക്കാട് ഗവൺമെൻ്റ് വനിതാ, ശിശു ആശുപത്രിയിലെ തിക്കും തിരക്കും കൊണ്ട് നിറയുന്ന ക്യാഷ്വാലിറ്റിയും പ്രധാന കെട്ടിടത്തിന്റെ സ്വീകരണ മുറിയും യുദ്ധകാല അടിസ്ഥാനത്തിൽ പുനർ നിർമ്മിച്ച് ആരോഗ്യ സേവന കേന്ദ്രത്തിൽ പരിഷ്കാരങ്ങൾ വരുത്തി മാതൃകയായ എം.എ. പ്ലൈ ഫൗണ്ടേഷന്റെ പുതിയ ചുവടുവെപ്പ് പാർക്കിലെ വാട്ടർ ടാങ്ക്, പ്ലംബിംഗ്, ടൈലിംഗ്, സെപ്റ്റിക് ടാങ്ക് തുടങ്ങിയവ നൂതനമാക്കുന്നതിലൂടെ ശുചിമുറിയുടെ ആശുചിതാവസ്ഥ ഒഴിവാക്കി ശുചിത്വം ഉള്ളതാക്കാൻ വഴിവെക്കുമെന്ന് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ നിഖിൽ കൊടിയത്തൂർ പറഞ്ഞു

ജനങ്ങളുടെ വിശ്വാസതക്ക് സാങ്കേതികതയിലൂടെ വെളിച്ചം പകർന്ന കേരള ജനതയുടെ നവീന ഹൃദയമിടിപ്പ് - കാൽ നൂറ്റാണ്ട് പിന്നിട്ട OXYGEN പാലക്കാട് ശാഖയിൽ ഭാഗ്യവാനെ തെരിഞ്ഞെടുത്തു. സമ്മാനമായി നൽകിയത് Toyota Car Palakkad ASP Sri Rajesh Kumar IPS , Top in town MD Mr Raju, Proud Chairman Mr Nikhil Kodiyathur Graced the occasion Along with oxygen officials Mr Amal Tom George Dpty. Marketing Manager, Mr Shajahan Sulaiman Regional Business Head, Mr Tenson K Titus Zonal Manager

കളിയോടുള്ള ഇഷ്ടം വളർത്തി മികച്ച ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുന്നതിന് രണ്ടു പതിറ്റാണ്ടിലധികമായി ഗ്രാസ് റൂട്ട് പരിശീലന രംഗത്ത് മാറ്റത്തിന്റെ തിലകകുറിച്ചാർത്തിയ ടാലൻ്റ്സ് ഫുട്ബോൾ അക്കാദമിയുടെ ദീർഘകാല കോച്ചിംഗ് ക്യാമ്പിലെ കുട്ടികൾക്ക് ജെഴ്സി വിതരണം നടത്തി. പ്രസിഡണ്ട് നിഖിൽ കൊടിയത്തൂർ സെക്രട്ടറി സി.സി. പയസ് , ടെക്നിക്കൽ ഡയറക്ടർ പി. കെ. രാജീവ്, ഹെഡ് കോച്ച് ദേവൻ തുടങ്ങിയവർ നേതൃത്വം നൽകി. നല്ല സ്പോർട്സ്മാൻഷിപ്പിലൂടെ പാസിംഗ്, ബോൾ കൺട്രോൾ, ഷൂട്ടിംഗ്, ഡിബ്ലിംഗ് സ്വായത്തമാക്കി മൂല്യമുള്ള കളിക്കാരനാവാൻ ക്യാമ്പ് പ്രചോദനം പകരുന്നു.

District Collector Smt. M.S. Madhavikutty IAS honoured Mr. Fatheen K Shameer, MD of Bava Metals & Mr Abdul Razak, MD NMR group of Restaurant with an Adorned Ponnada and Presented a Bouquet in Recognition of their Achievement as the Star Performers of the PROUD Membership Drive. In the Presence of Proud Chairman Sri Nikhil Kodiyathur

പ്രൗഡ്’ പ്രഥമ മെമ്പേഴ്സ് മീറ്റ് സംഘടിപ്പിച്ചു പാലക്കാട്: സമൂഹത്തിന് ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ പ്രൗഡ് (പ്രിവിലേജ് റസ്‌പോൺസിബിൾ ഓർഗനൈസേഷൻ ഫോർ അർബൻ ഡെവലപ്മെന്റ്) മെമ്പേഴ്സിന്റെ പ്രഥമ സംഗമം സംഘടിപ്പിച്ചു. ജില്ലാ കളക്ടർ എം. എസ്. മാധവിക്കുട്ടി ഉദ്ഘാടനപ്രഭാഷണം നടത്തി. ഒരാളൊരാളെക്കുറിച്ച് ഉത്തരവാദിത്വവും ദൃഢനിശ്ചയവും ഉണ്ടെങ്കിൽ മാത്രം സാമൂഹിക വ്യവസ്ഥയെ സുസ്ഥിരമായി നിലനിർത്താൻ സാധിക്കുമെന്ന് അവർ പറഞ്ഞു. സമൂഹത്തിന്റെ വികസനത്തിനായി ഇത്തരത്തിലുള്ള ജനോപകാരപ്രദമായ പ്രവർത്തികൾ നടത്തിക്കൊണ്ടിരിക്കുകയാണ് സംഘടനയെന്നും അവർ പറഞ്ഞു. അംഗത്വ കാമ്പയിനിൽ സ്റ്റാർ പെർഫോമർമാരായ എൻ. എ. ആർ., എ. ഡി. അനീഷ് രാഘവൻ, ബാവാ മൈൽസ് എന്നിവർക്ക് ഫലകത്തിൽ കെട്ടിച്ചമച്ചും പൊന്നാട അണിയിച്ച് കലക്ടർ അനുമോദിച്ചു. പ്രൗഡ് ചെയർമാൻ നിഖിൽ കൊടിയത്ത്, സെക്രട്ടറി ജനാർ ഹരീഷ് ജെൻ, ലേഡീസ് ചേംബർ സ്റ്റേറ്റ് ലീഡർ ഡോ. ശ്രീലക്ഷ്മി പ്രദീപ് എന്നിവർ പ്രസംഗിച്ചു.

© 2026. Nikhil Kodiyathur.

Designed by  Toruss

logo
logo
logo
+
+